മാണി സി കാപ്പൻ എം.എൽ.എ അനുവദിച്ച 9 ലക്ഷത്തിൻ്റെ ഫണ്ട് വിനിയോഗിക്കുന്നതിന് ഭരണനേതൃത്വം തടസ്സം സൃഷ്ടിച്ചതിൻ്റെ ഫലമായി ഗതാഗതയോഗ്യമല്ലാതായിരിക്കുന്ന കൊച്ചിടപ്പാടി- കവീക്കുന്ന് റോഡ് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേത്യത്വത്തിൽ കൗൺസിലർമാർ സന്ദർശിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ ജോലികൾ ആരംഭിക്കുന്ന സമയത്താണ് ഇല്ലാത്ത പരാതിയുടെ പേരിൽ കോൺട്രാക്ടറുടെ കരാർ ഭരണനേതൃത്വം അനുവദിക്കാതിരുന്നത്
ഈ നടപടി മാണി സി കാപ്പൻ എം എൽ എ യോടും വാർഡ് കൗൺസിലർ സിജി ടോണിയോടും കാണിക്കുന്ന രാഷ്ട്രീയ പകപോക്കലും വാർഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
.ദുരഭിമാനം വെടിഞ്ഞ് വികസന കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് എം എൽ എ ഫണ്ട് വിനിയോഗിച്ച് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.
പ്രതിപക്ഷ കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി, സിജി ടോണി, പ്രിൻസ് വി സി, ജോസ് എടേട്ട്, ലിജി ബിജു, ആനി ബിജോയി എന്നിവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
0 Comments