Latest News
Loading...

'ഭക്ഷ്യദൂരം കുറയ്ക്കുക' ഓസോൺ ദിനത്തിൽ വിദ്യാർത്ഥികളുടെ വിത്തുകുട്ട


 ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന്റെ ഭാഗമായുള്ള എഴുപത്തിയേഴാമത് വിത്തുകുട്ട സ്കൂൾ പരിസരത്ത് സംഘടിപ്പിച്ചു.


. പ്രാദേശിക ഭക്ഷണം - പാരിസ്ഥിതിക ആരോഗ്യം എന്ന മുന്ദ്രാവാക്യം മുൻനിർത്തി നടത്തിയ ഓസോൺ ദിന വിത്തുകുട്ടയിൽ വിവിധ ഇനം തൈകളും വിത്തുകളും കിഴങ്ങുകളും വിദ്യാർത്ഥികൾ നിക്ഷേപിച്ച് പങ്ക് വച്ചു. ഭക്ഷ്യദൂരം കുറച്ച് പാരിസ്ഥിതിക ആരോഗ്യം മെച്ചപ്പെടുത്തുക, ഭക്ഷ്യ - ആരോഗ്യ സ്വരാജ് സാധ്യമാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് വിത്തുകുട്ട സംഘടിപ്പിച്ചത്. 


.സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പാണ് നേതൃത്വം നൽകിയത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇലയറിവ്, കിഴങ്ങറിവ് പ്രചരണം വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നൽകും. സിസ്റ്റർ ലിൻസ് മേരി , റ്റിജോ ജോസഫ്, ഷൈനി ജോർജ് എന്നിവർ നേതൃത്വം നൽകി.



.

.

Post a Comment

0 Comments