Latest News
Loading...

പൂഞ്ഞാർ ശ്രീ അവിട്ടം തിരുന്നാൾ സ്മാരക ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു

പൂഞ്ഞാർ ശ്രീ അവിട്ടം തിരുന്നാൾ സ്മാരക ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഗ്രന്ഥശാല അധ്യക്ഷൻ ബി ശശികുമാർ പതാകയുയർത്തി. 


.അതോടനുബന്ധിച്ച് വൈകിട്ട് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അക്ഷര ദീപം തെളിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം ഗ്രന്ഥശാല ദിന സന്ദേശം നൽകി. 

.ബി ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു അജി, ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളായ പി കെ  ഷിബു കുമാർ, എം കെ വിശ്വനാഥൻ ഡി വിലാസിനി അമ്മ, പിജി പ്രമോദ് കുമാർ, എം കെ ഷാജി, ലൈബ്രേറിയൻ ഷൈനി പ്രതീപ്, 


.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ കെ സുരേഷ് കുമാർ, എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം നന്ദു എസ്, മുൻ ഗ്രന്ഥശാല സെക്രട്ടറി പി എം അശോക് കുമാർ, പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം സിജി ഷാജി  തുടങ്ങിയവർ പങ്കെടുത്തു.

.

Post a Comment

0 Comments