Latest News
Loading...

മയക്കുമരുന്ന് വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരിച്ചു

 വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയാൻ, സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചു.

 വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ, അധ്യാപകർ,പോലീസ്, എക്സൈസ്,ആരോഗ്യവകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത ജന ജാഗ്രത സമിതി തീരുമാനങ്ങൾ.

1) പോലീസ്, എക്സൈസ് അധികാരികളുടെ പക്കൽ ഉള്ള ലഹരി ഉപയോഗിക്കുന്നവരുടെയും,കച്ചവടം ചെയ്യുന്നവരുടെയും ലിസ്റ്റ് കണ്ടെത്തി ബോധവൽക്കരണം നടത്താനും ,നിരീക്ഷണം നടത്താനും തീരുമാനിച്ചു.


2) ഈരാറ്റുപേട്ടയിലെ വിവിധ സ്ഥലങ്ങളിൽ( ലഹരി ഉപയോഗിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ) ബ്ലാക്ക് സ്പോട്ട് ആയി കണ്ടെത്തി, അവിടെ പകൽ,രാത്രി വ്യത്യാസമില്ലാതെ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു.

3) പൊതുസ്ഥലത്ത് പരസ്യമായി പുകവലിക്കുന്നവർക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

.4) സ്കൂളിന്റെ 500 മീറ്റർ പരിധിയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ
തീരുമാനിച്ചു.

5) വിദ്യാലയങ്ങളിൽ മുൻപ്പ് കോട്ടയം ജില്ലാ പോലീസ് വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഓപ്പറേഷൻ ഗുരുകുലം പദ്ധതി പോലീസുമായി ചേർന്ന് പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു.


.6) ഈ വരുന്ന ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി മുക്ത ക്യാമ്പയിൻനടപ്പിലാക്കാൻ തീരുമാനിച്ചു.

7) മുഴുവൻ വിദ്യാലയങ്ങളിലും ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു

.8)വിമുക്തി എന്ന പേരിൽ പൊതു ഇടങ്ങളിൽ ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

 9)ലഹരിമുക്തരായവർക്ക് മാനസികവും ശാരീരികവുമായി തിരിച്ചുവരവിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചു

Post a Comment

0 Comments