Latest News
Loading...

ദേശീയ ബഹുമതി നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ -അടൽ ടിങ്കറിങ് ലാബ്.

 ചെമ്മലമറ്റം:- കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്റെ എ.റ്റി. എൽ മാരത്തോൺ 2021ലേക്ക് സ്കൂൾ വിദ്യാർത്ഥികൾ സമർപ്പിച്ച പ്രോജക്ട് ദേശീയതലത്തിൽ ശ്രദ്ധ നേടി. ഈ ഇനത്തിൽ സമർപ്പിക്കപ്പെട്ട 7500 പ്രോജക്ടുകളിൽ നിന്ന് 300 എണ്ണമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പ്രോജക്ട് ഈ സ്കൂളിന്റേതാണ്.


.സ്കൂൾ വിദ്യാർഥികളായ മാർട്ടിൻ സജി,അൽഫോൻസ് സജി, സാമുവൽ ബി.വി എന്നീ വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കിയ " *ഹെൽത്ത് അനലൈസർ* " എന്ന നൂതന ആശയമാണ് പ്രോജക്ടിൽ അവതരിപ്പിക്കപ്പെട്ടത്. ഈ കുട്ടികൾക്ക് തങ്ങളുടെ ആശയ വിപുലീകരണത്തിന് ആവശ്യമായ സാങ്കേതിക പരിശീലനത്തിന് അധ്യാപകരായ സുജിത്ത് എബ്രഹാം ഷേർളി തോമസ് എന്നിവർ നേതൃത്വം നൽകി.സ്കൂൾ മാനേജർ റവ. ഫാദർ സഖറിയാസ് ആട്ടപ്പാട്ട്,ഹെഡ്മാസ്റ്റർ സാബു മാത്യു പതിപ്പള്ളിൽ, പിടിഎ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ എന്നിവർ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ചു.

Post a Comment

0 Comments