Latest News
Loading...

.സ്‌നേഹദീപം പദ്ധതി 12-ാം സ്‌നേഹഭവനത്തിലേക്ക്.

പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി ഒന്‍പത് മാസക്കാലം പ്രവര്‍ത്തനം പിന്നിടുമ്പോള്‍ 12-ാം സ്‌നേഹഭവനത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്. 

 

മുത്തോലി പഞ്ചായത്തില്‍ ഈ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന നാലാമത്തെതും സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള പന്ത്രണ്ടാമത്തേയും വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് (16.9.22 വെള്ളി) 9 മണിക്ക് മുത്തോലി പഞ്ചായത്തിലെ തെക്കുംമുറിയില്‍ നടത്തപ്പെടുന്നതാണ്. ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.  

.സ്‌നേഹദീപം പദ്ധതിപ്രകാരം എട്ട് വീടുകളുടെ താക്കോല്‍ദാനം ഇതിനോടകം നടത്തിക്കഴിഞ്ഞു. ഒന്‍പതാം വീടിന്റെ നിര്‍മ്മാണം പടിഞ്ഞാറ്റിന്‍കരയിലും പത്താം വീടിന്റെ നിര്‍മ്മാണം മേവടയിലും പതിനൊന്നാമത് വീടിന്റെ നിര്‍മ്മാണം വെള്ളിയേപ്പള്ളിയിലും നടന്നുവരികയാണ്. 


.കൊഴുവനാല്‍ പഞ്ചായത്തിലെ മുന്നൂറ് സുമനസ്സുകളാല്‍ തുടങ്ങിയ ഈ പദ്ധതിയില്‍ മുത്തോലി പഞ്ചായത്തില്‍ ഇരുനൂറോളം ആളുകള്‍ കണ്ണിയായി കഴിഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്തിലേക്കും ഈ പദ്ധതി ഈ മാസം തന്നെ ആരംഭിക്കുകയാണ്. ഒരുവര്‍ഷംകൊണ്ട് പത്ത് വീടെന്ന ലക്ഷ്യം ഇപ്പോള്‍ ഒന്‍പത് മാസംകൊണ്ട് പന്ത്രണ്ട് വീടിലേക്ക് കടക്കുവാന്‍ സാധിച്ചിരിക്കയാണ്.

.വരുംദിവസങ്ങളില്‍ മുത്തോലി പഞ്ചായത്തിലെ 300 സുമനസ്സുകളെ ഈ പദ്ധതിയില്‍ കണ്ണിയാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് സ്‌നേഹദീപത്തിന്റെ മുത്തോലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.എസ്. മാത്യു കേളപ്പനാല്‍, ട്രഷറര്‍ സോജന്‍ വാരപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments