Latest News
Loading...

പാലായിലെ ദുരിതം ക്ഷണിച്ച് വരുത്തുന്നത്. എൻ ഹരി


പ്രളയ സമയത്ത് മാത്രം അല്ല രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ പാല വെള്ളത്തിനടിയിൽ ആണ് .അതിനു കാരണം എത്തുന്ന ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകുന്നില്ല. പ്രളയ സമയത്ത് മാത്രമാണ് ഇത് ചർച്ചയാകുന്നത് .
എന്നും പാലായിൽ ഇതാണ് അവസ്ഥ. മീനച്ചിലാറിലേയ്ക്ക് വരുന്ന കൈതോടുകൾ ചാലുകൾ,ഓടകൾ, പുറമ്പോക്ക് ഉൾപ്പെടുന്ന കയ്യേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രിയ റോഡ് നിർമ്മാണങ്ങളുമാണ് പാലായുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ബിജെപി മദ്ധ്യമേഖല പ്രസിഡൻറ്  എൻ ഹരി പറഞ്ഞു.


മുഖം നോക്കാതെയുള്ള നടപടികൾ ഇനിയെങ്കിലും അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് സ്ഥലങ്ങൾ സന്ദർശിച്ച ശേഷം എൻ. ഹരി മാദ്ധ്യമങ്ങളോട് പറഞ്ഞു..
ബിജെപി സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ടും പാർട്ടി പ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments