Latest News
Loading...

മീനച്ചിലാറ്റില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി

കുമ്മണ്ണൂരിന് സമീപം മീനച്ചിലാറ്റില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ ഭാഗത്ത് നിന്നും ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നടത്തിയ അന്വേഷണത്തില്‍ ചെമ്പിളാവ് കറുത്തേടത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. 


പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. കിടങ്ങൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. 


മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പാലാ, കടപ്പാട്ടൂര്‍, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നും കാണാതായതായി പോലീസിന് പരാതി ലഭിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Post a Comment

0 Comments