Latest News
Loading...

മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പാലാ മീനച്ചിലാറ്റില്‍ ചേര്‍പ്പുങ്കല്‍ ഭാഗത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പാലായില്‍ ലോട്ടറി വില്‍പനക്കാരനായിരുന്ന പന്തളം സ്വദേശി ലക്ഷ്മണനാണ് (55) മരിച്ചത്. ഇയാളെ കഴിഞ്ഞ 21 മുതല്‍ കാണാനില്ലായിരുന്നു. കടപ്പാട്ടൂര്‍ കടവ് ഭാഗത്ത് നേരത്തെ ഇയാളുടേതെന്ന് കരുതുന്ന ചെരിപ്പ് കണ്ടെത്തിയിരുന്നു. 

വര്‍ഷങ്ങളായി പാലായിലായിരുന്നു ലക്ഷ്മണന്റെ ജീവിതം. ലോട്ടരി വില്‍പനയും ചായക്കടകളിലെ ജോലിയുമായി കഴിഞ്ഞുവരികയായിരുന്നു. ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍.






Post a Comment

0 Comments