Latest News
Loading...

കെഎം മാണി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു


 കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ സ്നേഹാദര സംഗമം  പാലായിൽ നടന്നു. ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ നടക്കുന്ന സംഗമത്തിൽ പാലാ നിയോജക മണ്ഡലത്തിലുള്ള സ്കൂളുകളിൽ നിന്നും കേരള സിലബസ്സിൽ എസ് എസ് എൽ സി ക്കും പ്ലസ് ടു വി നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

 
കെ എം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായിട്ടാണ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തത്. രാവിലെ 9 മണിക്ക് പാലാ അൽഫോൻസാ കോളേജിന് സമീപം സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 2 മണിക്ക് പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്ധ്യാർത്ഥികളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു


മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച സ്കൂളുകളെ പ്രത്യേകമായി ആദരിച്ചു. പ്രമുഖ പ്രഭാഷകനും റിട്ടയേർഡ് ഡി ജി പി യുമായ ഡോ.അലക്സാണ്ടർ ജേക്കബ്ബ് ഐ പി എസ് രണ്ട് സെക്ഷനുകളിലും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു




Post a Comment

0 Comments