Latest News
Loading...

കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

പാലാ പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കല്‍ വീട്ടില്‍ ജോര്‍ജ്ജ് വര്‍ക്കിയെ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പില്‍ ജസ്റ്റിന്‍ പി മാത്യു, (34),  നടുവിലേ പുരയ്ക്കല്‍ വീട്ടില്‍ ജോസഫ് സച്ചിന്‍ സാം (36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


സംഭവത്തിനു ശേഷം പ്രതികള്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തുടര്‍ന്ന് ഇരുവരെയും പിടികുടുകയായിരുന്നു. 


കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും, പിടിയിലായ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥി, എസ്എച്ച്ഓമാരായ കെപി തോംസണ്‍, ബിജു കെആര്‍, എസ്‌ഐമാരായ അഭിലാഷ്, അജിത് സിപിഓമാരായ ബൈജു, രഞ്ജിത്, ജോഷി, അജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.