Latest News
Loading...

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

നഗരസഭ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച  വനിതാ കായിക താരത്തെ സ്റ്റേഡിയം മാനേജ്മെന്റ് കമ്മറ്റി അംഗം സജീവ് കണ്ടത്തില്‍ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത നടപടിയില്‍ നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.


പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ വച്ച് വനിതാ കായിക താരത്തിന് സ്റ്റേഡിയം മാനേജ്മെന്റ് കമ്മറ്റി അംഗത്തില്‍ നിന്നു തന്നെ അവഹേളനം നേരിട്ടത് നഗരസഭക്ക് തന്നെ അപമാനകരമാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.



വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടും, സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സാഹചര്യത്തില്‍ സജീവ് കണ്ടത്തിനെ മാനേജ്‌മെന്റ് കമ്മറ്റി യില്‍ നിന്നും പുറത്താക്കുന്നമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തില്‍ 9 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരക്ക് നല്‍കി. കൗണ്‍സിലര്‍മാരായ പ്രിന്‍സ് വി സി, ജിമ്മി ജോസഫ്, ജോസ് എടേട്ട്, മായ രാഹുല്‍ ,സിജി ടോണി തോട്ടത്തില്‍, ലിസിക്കുട്ടി മാത്യു ,ലിജി ബിജു, ആനി ബിജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments