Latest News
Loading...

നാലമ്പല ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്

രാമപുരം: നാലമ്പല ദര്‍ശനത്തിന്  കോട്ടയം ജില്ലയിലെ രാമപുരത്തേയ്ക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിന് എത്തിയത്. വെളുപ്പിന് 4 ന് നിര്‍മ്മാല്യ ദര്‍ശന സമത്തുതന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. 8 മണിയോടുകൂടി നാല് ക്ഷേത്രങ്ങളും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. 


പോലീസും, ക്ഷേത്രങ്ങളിലെ വോളന്റിയര്‍മാരും സജീവമായി പ്രവര്‍ത്തിച്ചതിനാല്‍ ഗതാഗത കുരുക്ക് ഒഴിവായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്. 


ഇടക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന ശക്തമായ മഴ തീര്‍ത്ഥാടകര്‍ക്ക് ചെറിയതോതില്‍ ബുദ്ധിമുട്ടുണ്ടാക്കി. ഉച്ചയ്ക്ക് 1.30 ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രങ്ങളിലെ നടയടച്ചു. വൈകിട്ട് 5 ന് നടതുറന്ന് 8 മണിക്ക് അടച്ചു. അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ രാവിലെ 8 മുതല്‍ അന്നദാനവും ഉണ്ടായിരുന്നു.




Post a Comment

0 Comments