Latest News
Loading...

മോട്ടോർ പൊട്ടിതെറിച്ചു

തലനാട് : തീക്കോയി അളിഞ്ഞിക്കയം പമ്പ് ഹൗസിലെ മോട്ടോർ പൊട്ടിതെറിച്ചു. തിങ്കൾ രാവിലേയായിരുന്നു  സംഭവം. മോട്ടോർ പ്രവർത്തിച്ചു തുടങ്ങിയതിന് ശേഷം വൻ ശബ്ദത്തോടെ മോട്ടോർ പൊട്ടി തെറിക്കുകയായിരുന്നു. പമ്പ് ഓപ്പറേറ്റർ അനുപ് കുമാർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.  

മാസങ്ങൾക്ക് മുൻപാണ് വെള്ളം പമ്പ് ചെയ്യുന്നതിനായി ജലസേചന വകുപ്പ് ഓട്ടോമേഷൻ സിസ്റ്റം സ്ഥാപിച്ചത്.കൂടുതൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയാണ് പുതിയ സംവിധാനം സ്ഥപിച്ചത്. പാമ്പാടി കേന്ദ്രമായുള്ള സ്വകര്യ സ്ഥാപനമാണ് ഓട്ടോമേഷൻ സിസ്റ്റം സ്ഥാപിച്ചത് . 


തലനാട് പഞ്ചായത്തിലേക്കുള്ള മുഴുവൻ ശുദ്ധജലവും വിതരണം ചെയുന്ന നാലു ടാങ്കുകളിലേക്ക് മീനച്ചിലാറ്റിൽ നിന്നും ജലം എത്തിക്കുന്നത് ഈ മോട്ടോർ ഉപയോഗിച്ചായിരുന്നു. മോട്ടോർ തകരാറിലയത്തോടെ പഞ്ചയാത്തിലേ മുഴുവൻ ജലവിതരണവും മുടങ്ങി.ഈരാറ്റുപേട്ട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.




Post a Comment

0 Comments