പൂഞ്ഞാർ : അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ പൂഞ്ഞാർ ഏരിയയിലെ മേഖല സമ്മേളനങ്ങൾ ആരംഭിച്ചു. ഗവണ്മെന്റ് എൽപി സ്കൂളിൽ നടന്ന പൂഞ്ഞാർ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് കെവി ബിന്ദു ഉദ്‌ഘാടനം ചെയ്തു. സിജി ഷാജി അധ്യക്ഷയായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ മോഹൻ, ഉഷ വേണുഗോപാൽ, ഏരിയ പ്രസിഡന്റ് ആശാ റിജു, സിപിഐഎം, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, ഗ്രാമ പഞ്ചായത്ത് ഗീത നോബിൾ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ശ്രീകല സാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ് : സിജി ഷാജി, സെക്രട്ടറി : ബിന്ദു അശോകൻ, ട്രെഷറർ : മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് : മെഹറുനിസ, ജോയിന്റ് സെക്രട്ടറി : രാജമ്മ വാസു.
തീക്കോയി : സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന തീക്കോയി മേഖല സമ്മേളനം ഏരിയ പ്രസിഡന്റ് ആശാ റിജു ഉദ്‌ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം മായ വിനിഷ്, സിപിഐഎം ലോക്കൽ സെക്രട്ടറി ഐസക് ഐസക്, ലോക്കൽ കമ്മിറ്റി അംഗം എംവി പോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ് : വിജയമ്മ ഗോപി, സെക്രട്ടറി : ആശാ റോബിൻ.
പ്രവിത്താനം : സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന ഭരണങ്ങാനം മേഖല സമ്മേളനം ഏരിയ കമ്മിറ്റി അംഗം സിഎം സിറിയക്ക് ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി ടി ആർ ശിവദാസ് സംസാരിച്ചു.
ഭാരവാഹികൾ - പ്രസിഡന്റ് :ജെസ്സി ജോസ്, സെക്രട്ടറി : പ്രഭ ഉണ്ണികൃഷ്ണൻ
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആശാ റിജു, സിപിഐഎം ലോക്കൽ സെക്രട്ടറി ടി എസ് സിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ -പ്രസിഡന്റ് : നിഷാ സാനു, സെക്രട്ടറി : ബിന്ദു സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് : ജോസ്ന ജോസ്, ജോയിന്റ് സെക്രട്ടറി : ബീനാ മധുമോൻ, ട്രെഷറർ : രാജി വിജയൻ
0 Comments