Latest News
Loading...

കർഷക സഭയും ഞാറ്റുവേല ചന്തയും

കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്, ഭരണങ്ങാനം കൃഷി ഭവൻ, ഐശ്വര്യ ഫാർമേഴ്സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ളനാട് വായനശാലയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നിർവഹിച്ചു. 

കൃഷി ഓഫീസർ അഖിൽ കെ. രാജു പദ്ധതി വിശദീകരണം നടത്തി. പരിപാടിയോടനുബന്ധിച്ച് പച്ചക്കറി കൃഷി പരിപാലനത്തിൽ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മാനുവൽ അലക്സ് ക്ലാസെടുത്തു. കർഷകർക്കായി പാവൽ, പടവലം, മുളക്, വെണ്ട, കുരുമുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു.




Post a Comment

0 Comments