Latest News
Loading...

കടപ്പാട്ടൂര്‍ വിഗ്രഹദര്‍ശന വാര്‍ഷികദിനാഘോഷം ജൂലൈ 14ന്

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, എന്നീ ചടങ്ങുകളോടെ ക്ഷേത്രം ബ്രഹ്‌മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരയണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി ജാതവേദന്‍ നമ്പൂതിരിയുടേയും അനില്‍ നാരായണന്‍ നമ്പൂ തിരിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കും.


പൂര്‍ണ്ണ ശിവസാന്നിദ്ധ്യത്തോടെ ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില്‍ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം, വിവാഹതടസ്സങ്ങള്‍ നീങ്ങുന്നതിനും, ദീര്‍ഘമാംഗല്യത്തിനും, സര്‍വ്വദുരിത ങ്ങള്‍ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്. വിവിധദ്രവ്യങ്ങള്‍കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാര്‍ത്ത്, ഉമാമഹേശ്വരപൂജ, സ്വയം വരാര്‍ച്ചന, വിദ്യാഗോപാലമന്ത്രാര്‍ച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടു പ്രധാനവുമാണ്. സാധാരണ ശിവക്ഷേത്രങ്ങളില്‍ ലിംഗ പ്രതിഷ്ഠയാണുള്ളത്. എന്നാല്‍ ദക്ഷിണഭാരതത്തില്‍ ശിവഭഗവാന്റെ രൂപമാര്‍ന്നുള്ള പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.


62-ാമതു വിഗ്രഹദര്‍ശനവാര്‍ഷികദിനമായ ജൂലൈ 14-30 തീയതി പുലര്‍ച്ചെ 4ന് നടതുറക്കല്‍, വിശേഷാല്‍ പൂജകള്‍,അഭിഷേകങ്ങള്‍, മുതല്‍ ധാരാനാമജപം 9.30 മുതല്‍ മഹാപ്രസാദഊട്ട്, വിഗ്രഹദര്‍ശന സമയമായ 2.30ന് വിശേഷാല്‍ ദീപാരാധന, വൈകിട്ട് ദീപാരാധനക്കു ശേഷം നടക്കുന്ന പ്രശസ്ത സംഗീതജ്ഞ ദുര്‍ഗ്ഗ വിശ്വനാഥ് സംഗീതവി രുന്ന് ''അമൃതതരംഗിണി' എന്നിവയാണ് പ്രധാന പരിപാടികള്‍. ക്ഷേത്ര ത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഭ്യമാകും വിധം ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ഉല്‍പ്പന്നങ്ങളാല്‍ തയ്യാറാക്കിയ മഹാപ്രസാദഊ ട്ടിന് 50 പറ അരിയുടെ വിഭവങ്ങളാണ് തയ്യറാക്കുന്നത്. രാവിലെ 9ന് പ്രശസ്ത സാമവേദപണ്ഡിതന്‍ ബ്രഹ്‌മശ്രീ തോട്ടം ശിവകരന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടുകൂടി മഹാപ്രസാദഊട്ടിനു തുടക്കമാകും. 

കുറിച്ചിത്താനം മഠത്തില്‍ സുധാകരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘ മഹാപ്രസാദ ഊട്ടിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. 101കിലോ ശര്‍ക്കരയുടെ പ്രസാദവിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. ആഘോഷചടങ്ങുകള്‍ക്ക് ദേവസ്വം പ്രസിഡണ്ട് സി.പി. ചന്ദ്രന്‍ നായര്‍, സെക്രട്ടറി എസ്.ഡി.സുരേന്ദ്രന്‍ നായര്‍, ഖജാന്‍ജി സാജന്‍ ജി. എന്നിവര്‍ നേതൃത്വം നല്കും




Post a Comment

0 Comments