Latest News
Loading...

രാഷ്ട്രീയ രക്തസാക്ഷി ദിനാചരണങ്ങള്‍ക്കെതിരെ ഹൈക്കോടതി.

രാഷ്ട്രീയ രക്തസാക്ഷി ദിനാചരണങ്ങള്‍ക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും   അന്നം മുടക്കുകയാണ് എന്നും കോടതി വിമര്‍ശിച്ചു. രക്തസാക്ഷി ദിനാചാരണങ്ങള്‍  അമ്മമാരുടെയും വിധവകളുടെയും  അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ  വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും  ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. 


ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. 13 പ്രതികളെയാണ് വെറുതെ വിട്ടത്. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. 


2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.




Post a Comment

0 Comments