Latest News
Loading...

പഞ്ചായത്തംഗങ്ങൾ കർഷകരായി

 ചെണ്ടുമല്ലിയും പച്ചക്കറികളുമടക്കമുള്ള കൃഷിയിറക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് 'ഒരുമ പൂമണം' എന്ന പേരിൽ ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നടീൽ ഉദ്ഘാടനം നിർവഹിച്ചു. ആണ്ടൂർ നഴ്സിംഗ് കോളജിന് സമീപം അഞ്ചേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻജി ഇമ്മാനുവൽ ആധ്യക്ഷ്യം വഹിച്ചു. 



ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു,
ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ തുളസിദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, അംഗങ്ങളായ ജാൻസി, എം.എൻ. സന്താഷ് കുമാർ ,സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൻ ബെന്നി, സെനറ്റ് പി. മാത്യു, ലിസി ജോയി,സാബു അഗസ്ത്യൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments