Latest News
Loading...

ജയിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

ഈരാറ്റുപേട്ട. എം.ഇ എസ് കോളജ്കോളജിലെ ലൈബ്രറി വിഭാഗം "അക്ഷരവെളിച്ചം" എന്ന പേരിൽ  പാലാ സബ്ജയിൽ ലൈബ്രറിക്ക് നൽകിയ 57 പുസ്തകങ്ങൾ ജയിലിൽ നടന്ന ചടങ്ങിൽ  മദ്ധ്യമേഖല ജയിൽ ഡി ഐ ജി പി .അജയകുമാർ കോളജ് ചെയർമാൻ കെ.ഇ. പരീതിൽ നിന്ന് ഏറ്റുവാങ്ങി  . 


സാഹിത്യം , പഠനം , മതഗ്രന്ഥങ്ങൾ എന്നീ വിഭാഗത്തിൽ പെട്ട പുസ്തകങ്ങളാണ് നൽകിയത് . ജയിൽ അന്തേവാസികളിൽ നിഷേധാത്മക ചിന്ത വളർത്താത്തതും ഗുണാത്മക ചിന്ത വളർത്തുന്നതുമായ പ്രത്യേകം തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് ജയിൽ ലൈബ്രറിക്ക് നൽകിയത്. തടവുകാരിൽ മന:പരിവർത്തനമുണ്ടാക്കുന്ന ഇത്തരം പുസ്തകങ്ങൾ ജയിൽ ലൈബ്രറിക്ക് മുതൽകൂട്ടായിരിക്കുമെന്ന് ഡി ഐ ജി അഭിപ്രായപ്പെട്ടു. 


ചടങ്ങിൽ എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ.എ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു. അ ഡാർട്ട് ഡയറക്ടർഫാ. വിൻസൻ്റ്,കോളജ് ചെയർമാൻ കെ.ഇ പരീത്, സെക്രട്ടറി വി .എ റഷീദ്, ജയിൽ സൂപ്രണ്ട് സി.ഷാജി ,
കോളജ് ലൈബ്രറിയൻ സുനൈന ബഷീർ 
 എന്നിവർ സംസാരിച്ചു.




Post a Comment

0 Comments