Latest News
Loading...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ ,  വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. രാവിലെ 10 45 ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 

സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ , മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ , തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ജോസ് വള്ളോംപുരയിടത്തിൽ, ഫൊറോന പള്ളി വികാരി ഫാദർ അഗസ്റ്റിൻ തെരുവത്ത് തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി തിരുനാൾ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. .


10 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങളിൽ വിവിധ ദിവസങ്ങളിൽ ആയി വിവിധ രൂപത ബിഷപ്പുമാരും വൈദികരും കുർബാന അർപ്പിച്ച് സന്ദേശം നൽകും . ജൂലൈ 28നാണ് പ്രധാന തിരുനാൾ . ജൂലൈ 28ന് രാവിലെ 10 30 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തിരുനാൾ കുർബാന അർപ്പിക്കും.






Post a Comment

0 Comments