Latest News
Loading...

ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പൂഞ്ഞാറില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയില്‍ ആണ് ഞായറാഴ്ച രാവിലെ സംഭവം ഉണ്ടായത്. കൈപ്പള്ളി വലിയപറമ്പില്‍ ജാന്‍സിയുടെ (50) തലയ്ക്ക് പിന്നിലാണ് വെട്ടറ്റേത്. സംഭവത്തില്‍ ഭര്‍ത്താവ് ജെയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.


ജെയിംസ് ഏതാനും നാളുകളായി പാലാ അഡാര്‍ട്ടില്‍ മദ്യപാനത്തിനുള്ള ചികിത്സയിലായിരുന്നു. ഒരു മാസത്തോളമായി വീട്ടിലെത്തിയ ജെയിംസ് മദ്യപിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ മദ്യപാനം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാവിലെ ഭാര്യയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഭാര്യയുടെ തലയ്ക്ക് വെട്ടുകയും ആയിരുന്നു. തലയ്ക്ക് പരിക്കേറ്റ ജാന്‍സിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഭവമറിഞ്ഞു ഈരാറ്റുപേട്ടയില്‍ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും ജയിംസ് ഇവിടെ നിന്നും മാറിയിരുന്നു. മലയോരമേഖലയായ ഇവിടേക്ക് കൂടുതല്‍ പോലീസ് എത്തി പരിശോധനകള്‍ നടക്കുന്നതിനിടെ ജെയിംസ് പിടിയിലാവുകയായിരുന്നു. കപ്പളങ്ങാടുള്ള ജെയിംസിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.




Post a Comment

0 Comments