Latest News
Loading...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ്

സ്കൂൾ ഗ്രൗണ്ടിൽ അനക്കമില്ലാതെ കമഴ്ന്നും ചരിഞ്ഞും കിടക്കുന്ന കുട്ടികളെ കണ്ട്  ഓടിയെത്തിയവർ അമ്പരന്നു. അൽപ്പം കഴിഞ്ഞതേ  വസ്ത്രത്തിൽ ഒളിപ്പിച്ച വൃക്ഷത്തെകളുമായി കുട്ടികൾ എണീറ്റു വന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ നടത്തിയ ഫ്ലാഷ് മോബിന്റെ ഭാഗമായിരുന്നു ഇത് എന്ന് പിന്നീടാണ് കണ്ടുനിന്നവർ അറിഞ്ഞത്. ഒരേ ഒരു ഭൂമി എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പരിപാടി. വൃക്ഷത്തൈകൾ ഫ്ലാഷ് മോബ് കണ്ടുനിന്നവർക്ക് വിതരണം ചെയ്തു. 

ഭൂമിയുടെ പാരിസ്ഥിതിക അവസ്ഥകളെ സൂചിപ്പിക്കാനായിരുന്നു വിദ്യാർത്ഥികളുടെ നിശ്ചലമായ കിടപ്പ്. വൃക്ഷത്തൈകളുമായി ഉയർത്തുവന്നതിലൂടെ ഭൂമിയുടെ വീണ്ടെടുപ്പും പുനരുജ്ജീവനവും പ്രഖ്യാപിക്കുകയായിരുന്നു  കുട്ടികൾ. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, സി.ജോയിസി പീടികയിൽ, ഷൈല സാബു എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments