Latest News
Loading...

പാലാ നഗരസഭയ്ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ

പാലാ നഗരസഭയിലെ വാര്‍ഡ് വിഹിത വിഭജനത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് പാര്‍ലമെന്റെറി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ  10.30 ന് മുനിസിപ്പല്‍ ഓഫീസ് കവാടത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തും. മാണി സി കാപ്പന്‍ MLA ധര്‍ണ ഉദ്ഘാടനം ചെയ്യും.


നഗരസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാവാത്ത രീതിയില്‍ വാര്‍ഡ് ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയ നഗര ഭരണകൂടം രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ 14 ലക്ഷം രൂപ വാര്‍ഡ് ഫണ്ടായി അനുവദിച്ചപ്പോള്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിക്കുന്ന ഒന്‍പത് വാര്‍ഡുകളില്‍ കേവലം ഒന്‍പത് ലക്ഷം രൂപയാണ് വാര്‍ഡ് ഫണ്ടായി അനുവദിച്ചിരിക്കുന്നത്. നഗരസഭയുടെ തന്നെ പ്രധാനപ്പെട്ട ജനവാസ, വാണിജ്യ മേഖലകളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് ജനപ്രതിനിധികള്‍. ഇവിടങ്ങളിലെ താമസക്കാരെയോ, വാണിജ്യ സ്ഥാപനങ്ങളെയോ കണക്കിലെടുക്കാതെയാണ് ഇത്തരത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് കാണിച്ച് വികസന ഫണ്ട് വിഭജിച്ചിരിക്കുന്നത്. 9 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളിലെ എല്ലാ രാഷ്ടീയ പാര്‍ട്ടികളിലും പെട്ട ഏഴായിരത്തോളം ജനങ്ങളോടാണ് ഭരണപക്ഷം കടുത്ത അനീതി കാണിച്ചിരിക്കുന്നത്. 


റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള മെയിന്റനന്‍സ് ഫണ്ട് വിഭജിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷത്തെ പൂര്‍ണമായും ഒഴിവാക്കി. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ റോഡുകളെല്ലാം ഗതാഗതയോഗ്യമാണെന്നും, ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞത് ആണെന്നുമുള്ള മുന്‍സിപ്പല്‍ ചെയര്‍മാന്റെ വാദം അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.




Post a Comment

0 Comments