Latest News
Loading...

സൗഹൃദ ഇഫ്താർ സംഗമം നടത്തി

ഈരാറ്റുപേട്ട : ജമാഅത്തെ 
ഇസ് ലാമി ഈരാറ്റുപേട്ട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. അൽ മാനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ ഇഫ്താർ സംഗമത്തിന് ഏരിയ പ്രസിഡന്റ് പി.എ മുഹമ്മദ്‌ ഇബ്രാഹീം അധ്യക്ഷത വഹിച്ചു.

മദീന മസ്ജിദ് ചീഫ് ഇമാം ഷാജി ആലപ്ര റംസാൻ സന്ദേശം നൽകി. നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ , വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്ൻ ഡോ : സഹലഫിർദൗസ് ,കൗൺസിലർമാരായ എസ് കെ നൗഫൽ , സുനിൽ കുമാർ , ഡി സി സി സെക്രട്ടറി അഡ്വ:ജോമോൻ ഐക്കര , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രെട്ടറി 
എം ജി ശേഖരൻ , 

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ എം എ ഖാദർ , മുൻ ചെയർമാൻ വി എം സിറാജ് , പഞ്ഞാർ പഞ്ചായത്ത് പ്രസിസന്റ് ഗീത നോബിൾ , ആൻസി ടീച്ചർ, മിനി അജയ് , തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അൽ അമീൻ സ്വാഗതവും പ്രോഗാം കൺവീനർ സിയാദുൽ ഹഖ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments