Latest News
Loading...

എംസി ജോസഫൈന്‍ അന്തരിച്ചു

സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എംസി ജോസഫൈന്‍ അന്തരിച്ചു. ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു ജോസഫൈന്‍. 

പതിമൂന്നാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമാണ് നിലവില്‍ എംസി ജോസഫൈന്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

 ജി.സി.ഡി.എ. ചെയര്‍പേഴ്സണും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു.

വൈപ്പിന്‍ സ്വദേശിനിയായ എംസി ജോസഫൈന്‍ എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Post a Comment

0 Comments