Latest News
Loading...

പണിമുടക്ക് പൂര്‍ണം. ഹര്‍ത്താല്‍ പ്രതീതി


തൊഴിലാളി സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ നടത്തിയ പ്രകടനം


2 ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ തൊഴിലാളിസംഘടനകള്‍ തീവ്രമായി ഏറ്റെടുത്തപ്പോള്‍ മീനച്ചില്‍ താലൂക്കിലും പണിമുടക്ക് പൂര്‍ണമായി. പാലായിലും ഈരാറ്റുപേട്ടയിലുമടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പെട്രോള്‍ പമ്പുകളും മെഡിക്കല്‍ സ്റ്റോറുകളും പലതും തുറന്നുപ്രവര്‍ത്തിച്ചു.  തൊഴിലാളിസംഘടനകള്‍ സംയുക്തമായി നഗരങ്ങളില്‍ പ്രകടനം നടത്തി. 


പാലായില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരടക്കം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു. 


തൊഴിലാളി സംഘടനകള്‍ പാലായില്‍ നടത്തിയ പ്രകടനം


ഉള്‍നാടന്‍ മേഖലകളില്‍ അങ്ങിങ്ങായി ചില കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. തൊഴിലാളി സംഘടനകള്‍ സംയുക്തമായി ടൗണില്‍ പ്രകടനം നടത്തി. നഗരത്തില്‍ ശക്തമായ പോലീസ് സാന്നിധ്യവും പ്രകടമായിരുന്നു. 


ഈരാറ്റുപേട്ട നഗരത്തിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. തൊഴിലാളി സംഘടനകള്‍ സംയുക്തമായി ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. പണിമുടക്ക് ശക്തമായതോടെ സ്വന്തമായി വാഹനമില്ലാത്തവര്‍ ദുരിതത്തിലായി. തൊഴിലാളികള്‍ പണിമുടക്കിയതോടെ ഈരാറ്റുപേട്ട നഗരത്തില്‍ മാലിന്യനീക്കവും തടസ്സപ്പെട്ടു.

Post a Comment

0 Comments