Latest News
Loading...

ഇമ്മാനുവലിന്റെ സംസ്കാരം ഇന്ന് ഒന്നരയ്ക്ക്




ഭരണങ്ങാനം അമ്പാറ ദീപ്തിക്ക് സമീപം ലോറിക്ക് അടിയിൽ പെട്ടു മരിച്ച ഇമ്മാനുവലിന്റെ (മനു - 23) സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് നടക്കും. മൃതദേഹം 12 മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം ഒന്നരയ്ക്ക് മേവട സെന്റ് മേരിസ് പള്ളിയിൽ നടക്കും. 




ഇന്നലെ രാത്രി ഏഴരയോടെയാണ് ദീപ്തി ജംഗ്ഷന് സമീപം അപകടം ഉണ്ടായത്. ബുള്ളറ്റിൽ പോവുകയായിരുന്ന മനു തടിലോറിക്ക് അടിയിൽ വീണാണ് മരണപ്പെട്ടത്. അതേസമയം അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എതിരെ വന്ന വാഹനത്തിൽ തട്ടിയതാണോ, നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ലോറിയിലേക്ക് വീഴുകയായിരുന്നുവോ എന്നതും സംശയിക്കുന്നുണ്ട്. രാവിലെ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments