Latest News
Loading...

അപകടത്തിൽ യുവാവ് മരിച്ചു.



 ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (25) ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡിൽ അമ്പാറ ദീപ്തി ജങ്ഷന് സമീപം വെള്ളിയാഴ്ച എട്ട് മണിയോടെയാണ് അപകടമുണ്ടായത്. 



ഇമ്മാനുവൽ സഞ്ചരിച്ച ബുള്ളറ്റ് തടിലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവൽ. 




തടി ലോറിയെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. 
ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഫയർഫോഴ്സും പാലാ പോലീസും സ്ഥലത്തു എത്തിയിരുന്നു.  അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments