Latest News
Loading...

പാലായില്‍ അപകടത്തില്‍ മരിച്ചത് മേവട സ്വദേശി



പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് തലയിലൂടെ കയറി മരിച്ചത് മേവട സ്വദേശി. കുളത്തിനാല്‍ വിനോദ് എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പാലാ ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 





ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ബസില്‍ കയറുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയും തലയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. വിനോദ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. 






സംഭവത്തിനുശേഷം  ബസ് ജീവനക്കാര്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പാല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് എത്തി ശരീരഭാഗങ്ങള്‍ സ്റ്റാന്‍ഡില്‍ നിന്ന് നീക്കം ചെയ്ത് കഴുകിവൃത്തിയാക്കി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments