പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണ്‍-ആര്യ ദമ്പതികളുടെ മകള്‍ ആത്മജ (7) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് ആസ്ബറ്റോസ് ഷീറ്റിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കെ ഷീറ്റിന് അടിയിലുണ്ടായിരുന്ന അണലി കുട്ടിയെ പലതവണ കടിക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പിതാവ് അരുണ്‍ വിദേശത്താണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments