Latest News
Loading...

എം ശിവശങ്കറിന്റെ ആത്മകഥ വരുന്നു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, സ്വർണക്കടത്തുകേസിലെ പ്രതിയും ,മുൻ ഐടി സെക്രട്ടറിയും എം ശിവശങ്കറിന്റെ ആത്മകഥ വരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിട്ടിരിക്കുന്ന  പുസ്തകം ഡി സി ബുക്‌സ് ശനിയാഴ്ച പുറത്തിറക്കും.നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ ദീർഘകാലം ജയിൽ വാസം അനുഭവിച്ച അദ്ദേഹം തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ  കളവുപറന്നതായി ശിവശങ്കർ ആരോപിക്കുന്നു.
ത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പുസ്തകത്തില്‍ പ്രസാധകര്‍ പറയുന്നു. 
സ്വാപ്നയും ശരത്തും സ്വർണ്ണ കടത്തിൽ വെറും മുഖം മൂടികൾ മാത്രമാണെന്നും പറഞ്ഞു. സ്വപ്നക്ക് ഇതിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ താൻ അസ്തപ്രജ്ഞനായി എന്ന്  ശിവശങ്കർ ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുണ്ട്. 

സ്വപ്ന സുരേഷ് കാർഗോ വിട്ടുകിട്ടുന്നതിനായി തന്നെ വിളിച്ചിരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ കസ്റ്റംസ്  നടപടി ക്രമങ്ങളിൽ ഇടപെടില്ലായെന്ന്  അവരെ അറിയിച്ചതായി ശിവശങ്കർ പറയുന്നു.മുഖ്യമന്ത്രിയെ കുടുക്കുന്നതിനായുള്ള ശ്രമം ഉണ്ടായതായി അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

Post a Comment

0 Comments