Latest News
Loading...

നടന്നത് ആസൂത്രിത കൊലപാതകം. ഭാവഭേദമില്ലാതെ പ്രതി



സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സംശയം. കൊലപ്പെടുത്താനുറച്ച് തന്നെയാണ് പ്രതിയായ യുവാവ് കോളേജിലെത്തിയത്. കൊലപാതകത്തിന് ശേഷവും ഭാവഭേദമില്ലാതെയായിരുന്നു പ്രതി നിന്നത്. 


ബാച്ചിലര്‍ ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷം ഇരുവരും ഒരുമിച്ചാണ് മുന്നോട്ട് നടന്നത് ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. 


.

സ്‌റ്റേഡിയത്തിന് സമീപത്ത് വച്ച് അഭിഷേക് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും നിലത്തേയ്ക്ക് ബലംപ്രയോഗിച്ച് കിടത്തുകയുമായിരുന്നു. പിന്നീട് കയ്യില്‍ കരുതിയിരുന്ന മുര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ അമര്‍ത്തുകയുമായിരുന്നു. ഓടിയെത്തിയവര്‍ കണ്ടത് പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്ന് രക്തം ചീറ്റുന്നതാണ്. 
.ബലപ്രയോഗത്തിനിടയില്‍ അബിഷേകിന്റെ കൈയ്ക്കും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം സമീപത്തെ സിമന്റ് ബഞ്ചില്‍ പോയി വിശ്രമിക്കുകയാണ് പ്രതി ചെയ്തത്. പോലീസെത്തി ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ കൂസലില്ലാതെ ജീപ്പില്‍ കയറുകയും ചെയ്തു. 

കോളേജില്‍ നിന്നും കുട്ടിയെ വാഹനത്തില്‍ കയറ്റുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍ 200 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. 


Post a Comment

0 Comments