Latest News
Loading...

പ്രൊഫ. സി.ജെ. സെബാസ്റ്റ്യന്‍ -ഭാഷാദ്ധ്യാപനത്തെ ആരാധനയാക്കിയ ആചാര്യന്‍ : മാണി സി കാപ്പന്‍ എം.എല്‍.എ.




പാലാ: എഴുപത് സംവത്സരക്കാലംകൊണ്ട് ഒന്നാം ക്ലാസ്സു മുതല്‍ എം.എ.വരെ തുടര്‍ച്ചയായി മലയാള ഭാഷാധ്യാപനം നടത്തി ലോക റെക്കോര്‍ഡിലെത്തിയ ചരണകുന്നേല്‍ പ്രഫ. സി.ജെ. സെബാസ്റ്റ്യന്‍ അദ്ധ്യാപനത്തെ ആരാധനയാക്കിയ ആചാര്യനാണെന്ന് പാലാ എം.എല്‍.എ. മാണി സി കാപ്പന്‍ പറഞ്ഞു. കൊണ്ടുപ്പറമ്പില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ പ്രഥമ നാരായണന്‍ നായര്‍ സ്മാരക ആചാര്യശ്രേഷ്ട പുരസ്‌ക്കാരം പ്രഫ: സി.ജെ. സെബാസ്റ്റ്യന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.യോഗത്തില്‍ കൊണ്ടുപ്പറമ്പില്‍ ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജയസൂര്യന്‍ 70 ഓളം സംവത്സരത്തെ പ്രൊഫ: സി.ജെ. സെബാസ്റ്റ്യന്റെ അദ്ധ്യാപകകാലത്തെപ്പറ്റി അവതരിപ്പിച്ചു. പ്രൊഫ: സി.ജെ. സബാസ്റ്റ്യന്‍ സാര്‍ പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് സംസാരിച്ചു. 

.മലയാള ഭാഷ  മൂന്ന് തലമുറകളില്‍പ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളായ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ കഴിഞ്ഞത് ജന്മപുണ്യമായി കരുതുന്നുവെന്ന് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് സെബാസ്യന്‍ സാര്‍ പറഞ്ഞു. കെ.എന്‍. ശശീധരന്‍ നായര്‍ ആശംസ അര്‍പ്പിച്ചു. പ്രസാദ് കൊണ്ടൂപ്പറമ്പില്‍ യോഗത്തില്‍ സ്വാഗതവും ചന്ദ്രപ്രകാശ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments