Latest News
Loading...

മാർ ആഗസ്തീനോസ് കോളേജിൽ ദേശീയ സെമിനാർ നടത്തി



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ  നടത്തിയ ദേശീയ സെമിനാർ എം.ജി. സർവ്വകലാശാലാ വൈസ്ചാൻസലർ ഡോ. ബാബു തോമസ് ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക ആശയങ്ങൾ കോർത്തിണക്കിയുള്ള അധ്യാപന രീതിയാണ് പുതിയ കാലഘട്ടത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. 


.വിമർശനാത്മക ചിന്ത അധ്യാപനത്തിലും പഠനരീതിയിലും തുടർന്നെങ്കിൽ മാത്രമെ ബൗദ്ധിക നിലവാരമുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളു. അതുവഴി രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് വളർത്തിയെടുക്കുവാൻ കഴിയുമെന്നും ഡോ. ബാബു തോമസ് പറഞ്ഞു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ,വൈസ്പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി എന്നിവർ പ്രസംഗിച്ചു.

 5 സെക്ഷനായി നടന്ന ദേശീയ സെമിനാറിൽ നാഷ്ണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ ഉപദേശക സമിതിയംഗം ഡോ. പൊൻമുടി രാജ്, മുവാറ്റുപുഴ നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് കോ ഓർഡിനേറ്റർ സോണി കുര്യാക്കോസ് , കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു , കുട്ടിക്കാനം മരിയൻ കോളേജ് കംപ്യൂട്ടർ സയൻസ് ഡയറക്ടർ ഡോ. മെൻഡസ് ജേക്കബ് , പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് എന്നിവർ സെമിനാർ നയിച്ചു. 35 കോളേജുകളിൽ നിന്നും 80 പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

0 Comments