Latest News
Loading...

ഗാന്ധി തന്നെ മാർഗ്ഗം പദയാത്ര നടത്തി

ഈരാറ്റുപേട്ട :- കെ.പി.സി സി.ആഹ്വാന പ്രകാരം ഒക്ടോബർ രണ്ടിന് എല്ലാ മണ്ഡലങ്ങളിലും നടന്ന ഗാന്ധി അനുസ്മരണവും പദയാത്രയും ,പുഷ്പാർച്ചനയും ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി .പൂഞ്ഞാർ ബ്ലോക്ക് തല ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും നരസഭ ആക്ടിങ് ചെയർമാനുമായ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് നിർവ്വഹിച്ചു. വി.പി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു . 


ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ പി .എച്ച് നൗഷാദ്, അനസ് നാസർ ,നൗഷാദ് വട്ടക്കയം ,അബ്ദുല്ല ഖാൻ ചെമ്മനച്ചാലിൽ ,അബ്ദുൽ കരീം ,ഇൻഷാ സലാം ,റഫീഖ് അമ്പഴത്തിനാൽ ,കെ എം പരീത് കബീർ സെയ്തുപറമ്പിൽ.യൂത്ത് കോൺഗ്രസ് നേതാക്കളായ മാഹിൻ കെ പി ,അഭിരാം ബാബു ,ഷഹാസ് പിഎം,മെൽവിൻ പേഴും കാട്ടിൽ തുടങ്ങിയവർ സന്നിധരായി .
മണ്ഡലത്തല പരിപാടികൾക്ക് ബേബി പുത്തനാട്ടു(തീക്കോയി ), എബി കിഴക്കേത്തോട്ടം (പൂഞ്ഞാർ ), M C വർക്കി (പൂഞ്ഞാർ തെക്കേക്കര ), വിനോദ് (കൂട്ടിക്കൽ ),സുരേഷ് കാലായിൽ (തിടനാട് ) തുടങ്ങിയവർ നേതൃത്വം നൽകി.
.

.

Post a Comment

0 Comments