Latest News
Loading...

SNP കോളേജും ട്രസ്റ്റും തട്ടിയെടുക്കാൻ ശ്രമമെന്ന് ആരോപണം

പാലാ മീനച്ചിൽ എസ്എൻഡിപി യൂണിയനിലെ അംഗങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും യൂണിയന്റെ രസീത് ഉപയോഗിച്ച് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ സ്വത്തുക്കളും പൂഞ്ഞാർ എസ്എൻ പി കോളേജും വ്യാജ രേഖകൾ ചമച്ച് ചില തൽപ്പര കക്ഷികൾ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മീനച്ചിൽ എസ്എൻഡിപി യൂണിയൻ വാർഷിക പൊതുയോഗത്തിൽ യൂണിയൻ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ്  ഉണ്ടാക്കാനും എസ്എൻ പി കോളേജ് ആരംഭിക്കാനും തീരുമാനിക്കുകയും അതിനായി യൂണിയൻ തലത്തിൽ ഫണ്ട് ശേഖരണം നടത്താൻ തീരുമാനിക്കുകയും കോടിക്കണക്കിന് രൂപ പിരിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പിൽ പുറത്താക്കപ്പെട്ട യൂണിയൻ സെക്രട്ടറി അഡ്വ സന്തോഷ് കുമാർ  രേഖകളിൽ കൃത്രിമം കാട്ടി കോളേജ് കൈക്കലാക്കുകയും എസ്എൻഡിപി യോഗം എതിര് നിൽക്കുന്ന ഗോകുലം ഗോപാലനെ കൂട്ടുപിടിച്ചു തട്ടിയെടുക്കാൻ ശ്രമം എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
.
.ട്രസ്റ്റിന് ബൈലോ പ്രകാരം  യൂണിയൻ ഔദ്യോഗിക ഭാരവാഹികൾ തന്നെയാണ് ഭാരവാഹികൾ ആകേണ്ടത് എന്നിരിക്കെ സാമ്പത്തിക തിരിമറി യുടെ പേരിൽ കോടതിയിൽ കുറ്റവിചാരണ നേരിടുന്ന പുറത്താക്കപ്പെട്ട സന്തോഷ് കുമാറിന് എസ്എൻഡിപി യോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. സന്തോഷ് കുമാർ യൂണിയൻ സെക്രട്ടറി ആയിരുന്ന കാലത്തെ കണക്കുകൾ ഓഡിറ്റ് ചെയ്തതിൽ കോടികളുടെ വെട്ടിപ്പ് പുറത്തു വരുന്നതായും ഭാരവാഹികൾ പറഞ്ഞു.

.ട്രസ്റ്റ് വക സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതിൽ അന്യാധീനപ്പെടുന്നതിനെതിരെ മീനച്ചിൽ എസ്എൻഡിപി യൂണിയൻ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിക്കുന്നതിന് യോഗത്തിലെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ ഇനി അനുവദിക്കുകയില്ലെന്നും തങ്ങൾ വെള്ളാപ്പള്ളി നടേശനെ പിന്തുണയ്ക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ആയ രക്ഷാധികാരി ഡോക്ടർ സതീഷ് ബാബു, ചെയർമാൻ അനിൽകുമാർ വൈസ് ചെയർമാൻ വി പി ജനാർദ്ദനൻ കൺവീനർ ഷാജി കടപ്പൂർ എം അർ സജി, രാജൻ കൊണ്ടൂർ കെ ഗോപികെ ആർ സൂരജ് സജികുമാർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments