Latest News
Loading...

ജോർജിന്റെ ജല്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി sdpi

 പാർട്ടിക്കെതിരായ പി സി ജോർജിന്റെ ഭ്രാന്തൻ ജല്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡൻ്റ് സി.എച്ച് ഹസീബ് പ്രസ്താവിച്ചു. വർഗീയ ഭ്രാന്ത് മൂലം ജനം കയ്യൊഴിഞ്ഞ വ്യക്തിയാണദ്ദേഹം. അയാളുടെ ഇത്തരത്തിലുള്ള ആരോപണങ്ങൾ പൂഞ്ഞാർ ജനത രാത്രികാലങ്ങളിലെ തെരുവുനായ്ക്കളുടെ മോങ്ങലിന് സമാനമായേ കാണുന്നുള്ളൂ. അത് അപ്രകാരം ജനങ്ങൾ തള്ളിക്കളയുമെന്നുറപ്പാണ്. 

.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതിൻ്റെ പിന്നിൽ എസ്‌ ഡി പി ഐ ആണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിലുളള മാനസിക വിഭ്രാന്തിയിൽ നിന്നും അദ്ദേഹം മുക്തമായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സകല പാർട്ടികളും ജോർജിനെ പടിക്കു പുറത്താക്കിയിരിക്കുന്നു. സ്വന്തം പാർട്ടിപോലും കടലാസിൽ ഒതുങ്ങിയിരിക്കുന്നു. സ്വന്തം വീട്ടിൽ നിന്നുള്ള പിടിവള്ളി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.
.വർഗീയതയും മുസ്ലിം വിരുദ്ധതയും പറഞ്ഞു ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ബിഷപ്പിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയെ പി സി ജോർജിനെപ്പോലുള്ള മുഴുത്ത വർഗീയവാദികൾക്ക് വായ തുറക്കാനുള്ള അവസരമായിട്ടുണ്ട്.. മുസ്ലിം വിരുദ്ധതയിൽ സംഘപരിവാരത്തെ തോല്പിക്കാനാണ് ഇപ്പോൾ ശ്രമം. താലിബാനിസം പോലുള്ള പദപ്രയോഗങ്ങൾ ഇതിന്റെ ഭാഗമായി ബോധപൂർവം കൊണ്ട് വരുന്നതാണ്. ജോർജിനെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചതായും പ്രസ്താവനയിൽ പറഞ്ഞു .

.

Post a Comment

0 Comments