Latest News
Loading...

സമാന്തര എം.സി. റോഡ് വികസന മുന്നേറ്റം സൃഷ്ടിക്കും. പാസഞ്ചേഴ്സ് അസോസിയേഷൻ.

പാലാ: കേരളത്തിൻ്റെ ഗതാഗത രംഗത്തും വാണിജ്യ സാമ്പത്തിക രംഗത്തും വിപ്ലവകരമായ മാറ്റമാകും കേന്ദ്ര സർക്കാരിൻ്റെ ദേശീയപാതാ വിഭാഗം ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി മദ്ധ്യകേരളം വഴി നിർമിക്കുവാൻ പദ്ധതിയിട്ടിട്ടുള്ള നിർദ്ദിഷ്ഠ തിരുവനന്തപുരം - പുനലൂർ-പത്തനംതിട്ട - കാത്തിരപ്പള്ളി ,പാലാ- കോതമംഗലം -അങ്കമാലി സമാന്തരപാത സമ്മാനിക്കുക എന്ന് പദ്ധതിയെ സ്വാഗതം ചെയ്ത പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു. 

.എരുമേലി വിമാനതാവളം സാക്ഷാത്കരിക്കുന്നതോടെ ഇവിടേയ്ക്കുള്ള യാത്രയ്ക്ക് പുതിയ പാത വളരെ സഹായകരമാകും. അങ്കമാലിയിൽ നിന്നും ശബരിമല തീർത്ഥാടക വാഹനങ്ങൾക്കും മറ്റൊരു തിരക്കു കുറഞ്ഞ സുരക്ഷിത അതിവേഗയാത്രാ മാർഗം തുറന്നു കിട്ടുകയും ചെയ്യും. 

.പട്ടണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടുമെന്നതിനാൽ നിർമ്മാണ ചിലവും കുറയുന്നു. ഈ റൂട്ടിലുള്ള അവികസിത മേഖലകളിൽ പുതിയ മുന്നറ്റമാകും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. തിരക്കുകളിൽ നിന്നും ഒഴിവായി ഒരു അതിവേഗ യാത്ര സാദ്ധ്യമാവുകയുമാണ് . ഈ റൂട്ടിൽ ഉൾപ്പെടുന്ന നിലവിലുള്ള ഗ്രാമങ്ങൾ പുതിയ പട്ടണങ്ങളായി മാറ്റപ്പെടും ഇതോടെ കൂടുതൽ പുതിയ തൊഴിൽ മേഖലകൾ തുറന്നു കിട്ടുമെന്നും ജയ്സൺ മാന്തോട്ടം പറഞ്ഞു.

Post a Comment

0 Comments