Latest News
Loading...

ഷാജിയ്ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു



കൊഴുവനാല്‍ കരുവാലയില്‍ കുടുംബത്തിന് CPM കൊഴുവനാല്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. സഹകരണ മന്ത്രി വി.എന്‍ വാസവനില്‍ നിന്നും കുടുബാംഗങ്ങള്‍ താക്കോല്‍ ഏറ്റ് വാങ്ങി.

തോടനാല്‍ പന്നിയാമറ്റത്താണ് കരുവാലയില്‍ ഷാജിക്കും കുടുംബത്തിനും CPM കൊഴുവനാല്‍ ലോക്കല്‍ കമ്മിറ്റി സ്‌നേഹഭവനമൊരുക്കിയത്. ഏഴര ലക്ഷം രൂപാ ചിലവഴിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഷാജിയും മക്കളായ വിഷ്ണുപ്രിയയും ശിവപ്രിയയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ ഏറ്റ് വാങ്ങി. 
ഭവന രഹിതര്‍ക്ക് കിടപ്പാടം ഒരുക്കുന്നതില്‍ CPM ഉം സര്‍ക്കാരും മാതൃകയാണെന്ന് V Nവസവന്‍ പറഞ്ഞു.ജില്ലയിന്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനിച്ചതെങ്കിലും 104 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കും.90 വീടുകള്‍ പൂര്‍ത്തിയായി ഡിസംബറോടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുകള്‍ കൈമാറുമെന്നും വി.എന്‍ മാസവന്‍ പറഞ്ഞു. 

.പന്നിയാമറ്റം ജംഗ്ഷനിന്‍ നടന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി സെന്നി സെബാസ്റ്റ്ന്‍  അധ്യക്ഷത വഹിച്ചു. CPM ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റിയംഗം RT മധുസൂദനന്‍ , പാലാ ഏരിയാ സെക്രട്ടറി PM ജോസഫ്, കെ ആര്‍ ശിവശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments