Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലോക ഹൃദയദിനം ആചരിച്ചു

പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലോക ഹൃദയദിനം ആചരിച്ചു. ആശുപത്റി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നൽകുക എന്നതിനപ്പുറം രോഗം വരാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തെക്കുച്ചുള്ള ബോധവൽക്കരണം പ്രാധാന്യമേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


.
ഹൃദ്രോഗ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ, ചികിത്സാരീതികൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ, ആശുപത്രിയിൽ എത്തുന്നവർക്കായി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എക്സിബിഷനോടൊപ്പം മാർ സ്ലീവാ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, ഡയറക്ടർമാർ, കാർഡിയോളജി വിദ്ധഗം കൺസൾറ്റൻറ്സ് ഡോ. രാജീവ് എബ്രഹാം, ഡോ. സന്ദീപ് ആർ, ഡോ. ബിബി ചാക്കോ ഒളരി, കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലർ വിഭാഗം സീനിയർ കൺസൾറ്റൻറ്സ് ഡോ. കൃഷ്ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾറ്റൻറ്സ് ഡോ. നിതീഷ് പി എൻ എന്നിവർ പങ്കെടുത്തു.

.

.

Post a Comment

0 Comments