Latest News
Loading...

ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ റിലെ സത്യാഗ്രഹം ആരംഭിച്ചു


ഈരാറ്റുപേട്ട : തൊഴിലില്ലായ്മ, ഇന്ധന പാചക വാതക വില വർധനയിലും, ആവിശ്യത്തിന് കോവിഡ് വാക്സിൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  റിലെ സത്യാഗ്രഹ സമരം ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലേ പതിനോന്നിന്  പൂഞ്ഞാർ  പോസ്റ്റ്‌ ഓഫിസിന് മുൻപിലെ  ബസ്സ്റ്റാൻഡിൽ   ആരംഭിച്ച സമരം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു.  ഇന്ത്യയിലെ സാധാരണകാരായ ജനങ്ങളുടെ കണ്ണീർ കണ്ട് കേന്ദ്ര സർക്കാർ സന്തോഷിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ്. കോവിഡ്  കാലയളവിൽ പണം ഇല്ലാതെ ജനങ്ങൾ നട്ടം തിരിയുംമ്പോഴും അടിക്കടി പച്ചക വാതകത്തിനും ഇന്ധനത്തിനും വില കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

. തൊഴിലില്ലായ്മ കൊണ്ട് യുവജനങ്ങൾ  നട്ടം തിരിയുമ്പോളും രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കാൻ മത്സരിക്കുകയാണ് കേന്ദ്ര സർക്കാർ. ജനങളുടെ ആരോഗ്യത്തിന് സംരക്ഷണ നൽകേണ്ട സർക്കാർ സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനിച്ചത്. മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാൻ സാധിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

.ആറ്,ഏഴ്,എട്ട്,ഒമ്പത്ത്,പത്ത് തീയതികളിൽ നടക്കുന്ന സമരത്തിൽ ബ്ലോക്കിന്റെ കീഴിലെ വിവിധ മേഖല കമ്മിറ്റികളിലെ യുവാക്കൾ പങ്കെടുക്കും. പത്താം തിയതി നടക്കുന്ന സമാപനം യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്‌ഘാടനം ചെയ്യും.



ഉദ്‌ഘാടന യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്,രമ മോഹൻ, കെ ശശിന്ദ്രൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടിഎസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടിഎസ് സിജു, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ  ആദ്യക്ഷനായി. പ്രസിഡന്റ്‌ മിഥുൻ ബാബു സ്വാഗതവും പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി എംപി പ്രമോദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments