Latest News
Loading...

അധാർമ്മികതയ്ക്കെതിരെ ജനം ഉണരണം:ഡാന്റീസ് കൂനാനിക്കൽ.



പാലാ:വിശ്വാസ പൈതൃകവും സഭാ പാരമ്പര്യവും ഉയർത്തിപ്പിടിച്ചു കൊണ്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്റെ വിശ്വാസി സമൂഹത്തോട് ദേവാലയത്തിനു ളളിൽ ദിവ്യബലി മദ്ധ്യേ നടത്തിയ ഉൽബോധനത്തെ സങ്കുചിത കക്ഷി രാഷ്ട്രീയവും അമിതമായ സാമുദായിക വാദമുഖങ്ങളുമുയർത്തി വികലമായി ചിത്രീകരിക്കുന്നത് അപലപനീയമാണന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ളിക്ക് റിലേഷൻസ് ഓഫീസറും കേരള കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് തീവ്രവാദ വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തം പുലർത്തുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ അവസരവദിത്തവും വിവാദ വ്യവസായത്തിലൂടെ തങ്ങളുടെ ചാനലുകളെ കൊഴുപ്പിക്കാൻ നോക്കുന്ന മാധ്യമങ്ങളുടെ അധാർമ്മികതയും പൊതു സമൂഹം ഗൗരവപൂർവ്വം കാണേണ്ടതുണ്ടന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 

.കോവിഡ് മഹാമാരിയും പ്രോട്ടോക്കോൾ പാലനത്തിന്റെയും പേരിൽ പൊതു ജനം യാത്രാ മദ്ധ്യേ പീഡിപ്പിക്കപ്പെടുമ്പോൾ യാതൊരു പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കാതെ സാമുദായിക, രാഷ്ട്രീയ സംഘടനകളുടെ പേരിൽ പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തുന്നതു നിരോധിക്കാനും നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർ നിസംഗത പുലർത്തുന്നത് അപകടകരമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 

.പാലായിൽ നടന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.വി.ജോർജ് അദ്ധ്യക്ഷം വഹിച്ചു. ജയ് മോൻ പുത്തൻ പുരയ്ക്കൽ,  എൻ.ജെ.ജോസഫ്, സിബി മാത്യു, എബിൻ ജോയി, ജോസഫ് തോമസ്, പി.ജെ.തോമസ്, രാജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments