Latest News
Loading...

നടുംതോട്ടം നിവാസികൾക്ക് ആശ്വാസമായി നടപ്പാലം നിർമ്മിക്കുന്നു



 കാലാകാലങ്ങളായി പട്ടിക വർഗ്ഗ വിഭാഗങ്ങൾ  അധിവസിക്കുന്ന നടും തോട്ടം,വാളകം പ്രദേശങ്ങളിൽ മഴക്കാലത്ത് തോട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ തദ്ദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത്  ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ട  അഡ്വ. ഷോൺ ജോർജിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ പ്രദേശത്തെ ഒരു നടപ്പാലം നിർമ്മിക്കുക എന്നത്.

.
ജില്ലാ പഞ്ചായത്ത് റ്റി.എസ്.പി പദ്ധതിയിലുൾപ്പെടുത്തി നടപ്പാലം നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ  മഴക്കാലങ്ങളിൽ വിദ്യാർഥികൾക്കും, രോഗികൾക്കും,അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അപകടത്തിൽ പെടാതെ യാത്ര സുഗമമാകും.
.ഇതോടെ നീണ്ട കാലങ്ങളായുള്ള പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് അറിയിച്ചു.

.

Post a Comment

0 Comments