Latest News
Loading...

2 കിലോ കഞ്ചാവ് എടുക്കുമ്പോള്‍ 100 ഗ്രാം സൗജന്യം: ഓഫര്‍ തീര്‍ന്നു




ഈരാറ്റുപേട്ടയില്‍ കഞ്ചാവ് മാഫിയയുടെ ഉറക്കം കെടുത്തികൊണ്ട് വീണ്ടും ഈരാറ്റുപേട്ട എക്സൈസ്. ഈരാറ്റുപേട്ട സ്വദേശി പുതുപ്പറമ്പില്‍ വീട്ടില്‍ നിയാസ് പി ഐ (35) എന്നയാളാണ് 2.100 കിലോ ഗ്രാം കഞ്ചാവുമായി ഇത്തവണ എക്സൈസ് പിടിയില്‍ ആയത് .കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയിലെ ബിഗ് ബില്യണ്‍ സെയില്‍സ് ആണ് ഇയാള്‍ പിടിയില്‍ ആയതോടെ അവസാനിച്ചത്.



.2  കിലോയുടെ ഒരു പാര്‍സല്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക് 100 ഗ്രാം കഞ്ചാവ് സാജന്യമായി നല്‍കുകയും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുകയും ചെയ്യുന്നത് ആയിരുന്നു  രീതി. ഈരാറ്റുപേട്ടയില്‍ ഒരു സുഹൃത്തിനു കൊടുക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ട് വരുമ്പോള്‍ ആയിരുന്നു എക്സൈസ് പിടിയില്‍ ആയത്. എക്സൈസ് സംഘത്തിന് നേരെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രെമിച്ച ഇയാളെ അതി സഹസികമായി ആണ് എക്സൈസ് സംഘം കീഴ്‌പ്പെടുത്തിയത്.

.ടൈല്‍ പണിക്കാരന്‍ ആയിരുന്ന പ്രതി  പകല്‍ സമയങ്ങളില്‍ ടൈല്‍ പണിയും വൈകുന്നേരം 7 മണിക്ക് ശേഷം കഞ്ചാവ് വില്‍പ്പനയും ആയിരുന്നു പ്രതി കുറച്ചു നാളുകളായി ചെയ്തു വന്നിരുന്നത്. കുറച്ചു ദിവസങ്ങളായി ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ളയും, ഷാഡോ എക്സൈസ് അംഗങ്ങള്‍ ആയ വിശാഖ് കെ വി, നൗഫല്‍ കരിം എന്നിവര്‍ ഇയാളെ നിരീക്ഷിച്ചു വരിക ആയിരുന്നു.യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തില്‍  പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ള അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നവാസ്, അജിമോന്‍, ജസ്റ്റിന്‍ തോമസ്, പ്രദീഷ് ജോസഫ്,റോയ് വര്‍ഗീസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജാത സി ബി, പ്രിയ കെ ദിവാകരന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments