Latest News
Loading...

ഈരാറ്റുപേട്ട നഗരമധ്യത്തിലെ മാലിന്യക്കൂമ്പാരം അവസാനിപ്പിക്കണമെന്ന് ആവശ്യം


ഈരാറ്റുപേട്ട സെന്‍ട്രല്‍ ജഗ്ഷനില്‍ അഹമ്മദ് കുരിക്കള്‍ നഗറില്‍ മാലിന്യം നിക്ഷേപിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നടക്കം എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുകയും നഗരസഭയുടെ വാഹനത്തില്‍ രാവിലെ ഇത് നീക്കം ചെയ്യുകയുമാണ് പതിവ്. 

.പച്ചക്കറി വേസ്റ്റുകളടക്കം ദിനംതോറും നിക്ഷേപിക്കുന്നത് പുലര്‍ച്ചെ മുതല്‍ നീക്കം ചെയ്യുന്നതുവരെ വലിയ ദുര്‍ഗന്ധമാണ് പരത്തുന്നത്. കാലങ്ങളായി തുടരുന്ന ഈ പതിവ് അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. തിരക്കേറിയ ടൗണിന്റെ ഹൃദയഭാഗത്താണ് ഇത്തരത്തില്‍ മാലിന്യം കൂട്ടിയിടുന്നത്. ഇത് നാടിന്റെ വൃത്തിയെയും സംസ്‌കാരത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ഷോണ്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. 

.റിംഗ് അല്ലെങ്കില്‍ മറ്റ് സംവിധാനങ്ങളൊന്നുമില്ലാതെ റോഡരികില്‍ കൂട്ടിയിടുന്ന മാലിന്യം നായ്ക്കളടക്കം രാത്രി മുഴുവന്‍ കടിച്ചുവലിക്കുന്നതും പതിവാണ്. മഴപെയ്യുമ്പോള്‍ ഇത് ഒഴുകി പരക്കുകയും ചെയ്യും. നഗരഹൃദയത്തില്‍ നിന്നും മാറ്റി ഈ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് ആവശ്യമുയരുന്നത്.



Post a Comment

0 Comments