Latest News
Loading...

സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഓണ വിപണി ആരംഭിച്ചു.

ഓണ വിപണി ഉദ്ഘാടനം ചെയ്തു. പാലാ: വിഷരഹിതമായ പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും ഓണക്കാലത്ത് ഉറപ്പു വരുത്തി കൊണ്ട് നബാർഡിന്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലായിൽ ഓണ വിപണി ആരംഭിച്ചു. പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണിയുടെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. 

.ഓണക്കിറ്റുകളുടെ വിതരണോദ് ഘാടനം നബാർഡ് ജില്ലാ മാനേജർ റെജി വർഗീസും ഓണ പായസത്തിന്റെ വിതരണോദ്ഘാടനം മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസും നിർവ്വഹിച്ചു. ഫാ ജോസഫ് താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, ബ്രദർ . ജിബിൻ കന്നു തൊട്ടി , പി.വി.ജോർജ്, ജോയി വട്ടക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. 

.സാജു വടക്കൻ, റ്റി ജോ മാത്യു, അമൽ കിഷോർ, സിൽവിയ തങ്കച്ചൻ, സൗമ്യ ജയിംസ്, ശാന്തമ്മ ജോസഫ്, ജോസുകുട്ടി കെ.ആർ, ആൻസിൽ ജോർജ്, ആലീസ് ജോർജ് , ജയ്സി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Post a Comment

0 Comments