Latest News
Loading...

പൂഞ്ഞാർ ഗവണ്മെന്റ് എൽപി സ്കൂൾ: നിവേദനം നൽകി


പൂഞ്ഞാർ: പൂഞ്ഞാർ ഗവണ്മെന്റ് എൽപി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണം ആരംഭിക്കണമെന്നും തുക അനുവദിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെആർ മോഹനൻ നായർ, പഞ്ചായത്ത് മെമ്പർ വിഷ്ണു രാജ് എന്നിവർ മന്ത്രിയുടെ ഓഫിസിലെത്തിയാണ് നിവേദനം കൈമാറിയത്. 

.കഴിഞ്ഞ പഞ്ചായത്ത്‌ ഭരണ സമിതിയുടെ ആദ്യ ഭരണ കാലയളവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപ അനുവാദിച്ചത്. എന്നാൽ പിന്നിട് വന്ന യുഡിഫ് ഭരണസമിതി നിർമാണ പ്രവർത്തിയിൽ യാതൊരു വിധ ഇടപെടലും നടത്തിയിരുന്നില്ല. നിർമാണത്തിന്റെ ആദ്യഘട്ടം പത്ത് ലക്ഷം രൂപ അനുവധിച്ചിരുന്നു.എന്നാൽ ബാക്കി തുക അനുവദിച്ചിരുന്നില്ല. തുടർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്. തുക അനുവദിക്കുന്നതിലേ പ്രശ്നങ്ങൾ പരിഹാരിക്കുമെന്നും നിർമാണം ഉടനടി ആരംഭിക്കുമെന്നും ഇതിനാവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും അധിക തുക അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അറിയിച്ചു.

.

Post a Comment

0 Comments