Latest News
Loading...

16 പഞ്ചായത്തുകളിലും 6 നഗരസഭാ വാര്‍ഡുകളിലും അതീവ നിയന്ത്രണം



കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തിലെ കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തുകളിലും 6 നഗരസഭാ വാര്‍ഡുകളിലും അതീവ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എലിക്കുളം, കല്ലറ, കൊഴുവനാല്‍, കരൂര്‍, മേലുകാവ്, പനച്ചിക്കാട്, കൂട്ടിക്കല്‍, ഭരണങ്ങാനം, ആര്‍പ്പൂക്കര ,ചിറക്കടവ് ,മണിമല, പുതുപ്പള്ളി , തിടനാട്, ഉഴവൂര്‍, മുണ്ടക്കയം പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ ഡബ്ല്യുഐപിആര്‍ 7ന് മുകളിലാണ്. 


ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട ,ഏറ്റുമാനൂര്‍ ,കോട്ടയം ,പാലാ ,വൈക്കം നഗരസഭകളിലെ 44 വാര്‍ഡുകളെയും നിയന്ത്രണങ്ങളില്‍പെടുത്തി. അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍: 

1. പ്രസ്തുത പ്രദേശം പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കണം. പ്രദേശങ്ങളി ലേയ്ക്കുള്ള എന്‍ട്രി എക്‌സിറ്റ് പോയിന്റുകളില്‍ ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടി ജില്ലാ പോലീസ് മേധാവി സ്വീകരിക്കേണ്ടതാണ്.

2. വാഹനഗതാഗതം അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര സഹായത്തിനുമുള്ള യാത്രയ്ക്കും മാത്രമായി നിജപ്പെടുത്തും

3. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രം രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണി വരെ പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല

4. നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.

5. സെക്ടല്‍ മജിസ്‌ട്രേറ്റ് പോലീസ്, തദ്ദേശ സ്വയംഭരണം ആരോഗ്യം എന്നീ വകുപ്പുകളുടെയും നിരീക്ഷണവും നിയന്ത്രണവും കര്‍ക്കശമാക്കേണ്ടതാണ്.


ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ 41 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെ കണ്ടയിന്‍മെന്റ് സോണായും പ്രഖ്യാപിച്ചു. 



.കണ്ടെയിന്‍മെന്റ് സോണിലെ അധികനിയന്ത്രണങ്ങള്‍

1. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖല യില്‍ വ്യാപാരസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു. റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ ആന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയും നിജപ്പെടുത്തുന്നു.

2 അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടു ത്തേണ്ടതും ടി നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സ് അപ്പ് മുഖാന്തിരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങള്‍ എടുത്തു വെക്കുന്ന പാക്കറ്റുകള്‍ മുന്‍കുറായി നിശ്ചയിക്കുന്ന സമയത്ത് ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കി ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാവുന്ന താണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

3. ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം അനുവദനീയമല്ല. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പാഴ്‌സല്‍ സര്‍വ്വീസ് മാത്രം അനുവദനീയമാണ്.

4. മരണാനന്തര ചടങ്ങുകള്‍ മാത്രം 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല എന്ന നിബന്ധന യോടെ അനുവദനീയമാണ്. covid19jagratha പോര്‍ട്ടലില്‍ ഇവന്റ് രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല. 

5. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള തുടര്‍ച്ചയായ അനൗണ്‍സ്‌മെന്റ് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏര്‍പ്പാടാക്കേണ്ട

.5. പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ആരോഗ്യവ കുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

7. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

8. എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ surveillance intensify ചെയ്യേണ്ടതാണ്.

9. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങ ഇത് കൂടാതെ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലാത്തതാണ്.

Post a Comment

0 Comments