Latest News
Loading...

കോവിഡ് തോറ്റു. ഓണസമ്മാനവണ്ടി ജയിച്ചു.

കവീക്കുന്ന് സെന്റ് എഫ്രേം യു.പി. സ്കൂൾ ഓണാഘോഷ പരിപാടിയുടെ പ്രധാന ഇനമായ ഓണ സമ്മാനവിതരണം നടത്തുന്നതിന്റെ ഭാഗമായി ഓണസമ്മാന വണ്ടി സ്കൂൾ മാനേജർ റവ.ഫാ. മാത്യു പന്തലാനിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.ഓരോ കുട്ടികളുടെയും വീടുകളിലെത്തി കുടുംബാംഗങ്ങൾക്കു ഓണാശംസകൾ നൽകുകയും കുട്ടികൾക്ക് ഓണക്കോടി നൽകുകയും ചെയ്തു. 
        
.സ്കൂൾ അധ്യാപകരുടെ കൂട്ടായ ശ്രമത്തിൽ ഏവരും സന്തുഷ്ടരായിരുന്നു. കുട്ടികൾ ഈ സമ്മാനവും സന്തോഷവും നെഞ്ചിലേറ്റി .വീട്ടുകാരും നാട്ടുകാരും ഈ ഓണസമ്മാനം വണ്ടിയെ കൗതുകത്തോടെ വീക്ഷിച്ചു .കോവിഡ് പ്രോട്ടോകോൾ കൃത്യമായും പാലിച്ച് സ്കൂളിൽ എത്താൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്കു ഓണ സന്തോഷം പകരുവാൻ അധ്യാപകർ കാണിച്ച ഉദ്യമം വിജയിച്ചു. 

.ഈ പരിപാടിയ്ക്ക് ഹെഡ് ഹെഡ്മിസ്ട്രസ് സെലീന ബാബുവും അധ്യാപകരായ ജിനോ ജോർജ്ജ് , അക്ഷയ സി ജോസ് , ജെയിസി ജെയിംസ്, അനു റോയി, ലീന ആഗസ്റ്റ്യൻ, റ്റോമി ജോസഫ് , ലിസി ജോസഫ് എന്നിവർ നേതൃത്വം നൽകി . 


Post a Comment

0 Comments